വിജയം തുടർന്ന് ഗോകുലം കേരള, ഗ്രൂപ്പിൽ ഒന്നാമത്

Newsroom

Picsart 23 01 26 18 27 58 788
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ ഇന്ന നടന്ന ഗോകുലം കേരളയും ഗോൾഡൻ ത്രെഡ്‌സും തമ്മിലുള്ള മത്സരത്തിൽ ഗോകുലം കേരള 4-1ന്റെ വലിയ വിജയം സ്വന്തമാക്കി. സാമുവൽ, എൻ മീറ്റൈ,കെൽവിൻ എന്നിവരാണ് ഗോകുകത്തിനായി ഗോൾ നേടിയത്. കെല്വിന്റെ ഗോൾപെനാൽറ്റി കിക്കിലൂടെ ആയിരുന്നു‌. ഇരട്ട ഗോളടിച്ച സാമുവൽ മെൻസ കോന്നിയാണ് കളിയിലെ താരം. ഈ വിജയത്തോടെ 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഗോകുലം കേരള ഗ്രൂപ്പിൽ ഒന്നാമതെത്തി. അതേസമയം ഗോൾഡൻ ത്രെഡ്‌സിന് 6 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

ഗോകുലം കേരള 23 01 26 18 28 05 220