സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോടിന് സ്വന്തം

20211008 174247

കോഴിക്കോട് കേരളത്തിന്റെ സീനിയർ ഫുട്ബോൾ ചാമ്പ്യന്മാർ‌. ഇന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തൃശ്ശൂരിനെ പരാജയപ്പെടുത്തി കൊണ്ടാണ് കോഴിക്കോട് കിരീടം ഉയർത്തിയത്‌. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കോഴിക്കോടിന്റെ വിജയം. നിശ്ചിത സമയത്ത് 1- എന്നായിരുന്നു സ്കോർ. മത്സരത്തിന്റെ 3ആം മിനുട്ടിൽ മുഹമ്മദ് സനീഷിലൂടെ കോഴിക്കോട് മുന്നിൽ എത്തിയിരുന്നു. ഇതിൽ ആദ്യം പതറി എങ്കിലും പൊരുതി കളിച്ച മുൻ ചാമ്പ്യന്മാരായ തൃശ്ശൂർ 34ആം മിനുട്ടിൽ സമനില നേടി. മുഹമ്മദ് ഷാഫി ആയിരുന്നു സ്കോറർ.

രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം കിട്ടിയില്ല. തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് കോഴിക്കോട് വിജയിക്കുക ആയിരുന്നു. സെമിയിൽ മലപ്പുറത്തെയും ക്വാർട്ടറിൽ എറണാകുളത്തെയും കോഴിക്കോട് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ മലപ്പുറം കണ്ണൂരിനെ പരാജയപ്പെടുത്തിയിരുന്നു

Previous articleവിമർശകരുടെ വായ അടപ്പിച്ചു സെപ്റ്റംബറിലെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി മൈക്കിൾ ആർട്ടെറ്റ
Next articleപ്രീസീസണിൽ മികച്ച വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്