തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോളിലെ ഗ്രൂപ്പ് തല മത്സരങ്ങൾ കഴിഞ്ഞപ്പോൾ കോഴിക്കോടും മലപ്പുറവും സെമി ഫൈനലിൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയതോടെയാണ് മലപ്പുറവും കോഴിക്കോടും സെമിയിൽ എത്തിയത്.
ഗ്രൂപ്പ് സിയിൽ കോട്ടയത്തെ നേരിട്ട മലപ്പുറം എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് വിജയിച്ചത്. 14ആം മിനുട്ടിൽ അക്മൽ ഷാനാണ് മലപ്പുറത്തിനായി സ്കോർ ചെയ്തത്. ഗ്രൂപ്പ് ഡിയിൽ പാലക്കാടിനെ നേരിട്ട കോഴിക്കോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും വിജയിച്ചു. കോഴിക്കോടിനായി അനുരാഗ് ഇരട്ട ഗോളുകൾ നേടി. അഭയ് ആണ് പാലക്കാടിന്റെ ഗോൾ നേടിയത്.
നാളെ നടക്കുന്ന സെമിയിൽ മലപ്പുറം കോഴിക്കോടിനെയും എറണാകുളം വയനാടിനെയും നേരിടും.













