വിവാദ പരാമർശത്തിന് മാപ്പ് പറഞ്ഞ് എംറെ ചാൻ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെഡ് കാർഡിനെതിരെ പ്രതികരിക്കവേ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ യുവന്റസ് മിഡ്ഫീൽഡർ എംറെ ചാൻ മാപ്പ് പറഞ്ഞു. റൊണാൾഡോ വലൻസിയ താരത്തിന്റെ മുടി പിടിച്ചു വലിച്ചു എന്നത് ചൂണ്ടിക്കാട്ടിയപ്പോൾ നമ്മൾ സ്ത്രീകൾ അല്ലെന്നും കളിക്കുന്നത് ഫുട്ബോൾ ആണെന്നും ചാൻ പരാമർശിച്ചത്.

ചാന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്. ഇതോടെ ട്വിറ്ററിൽ വിശദീകരണവുമായി താരം രംഗത്തെത്തി. തന്റെ പരാമർശങ്ങൾ സ്‌ട്രീകളെയോ വനിതാ ഫുട്ബോളിനെയോ തരം താഴ്ത്തുന്നത് അല്ല എന്നാണ് താരം വ്യക്തമാക്കിയത്. തന്റെ പരാമർശങ്ങൾ ആർക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ മാപ്പ് ചോദിക്കുന്നതായും താരം ട്വിറ്ററിൽ വ്യകതമാക്കി.