കോട്ടയത്തെയും വീഴ്ത്തി മലപ്പുറം സെമിയിൽ

20211003 201056

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയത്തോടെ മലപ്പുറം സെമിയിൽ. ഇന്ന് മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോട്ടയത്ത്ർ ആണ് മലപ്പുറം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ വിജയം. ഇന്ന് 27ആം മിനുട്ടിൽ യുവ താരം നന്ദു കൃഷ്ണയിലൂടെ ആണ് മലപ്പുറം ലീഡ് എടുത്തത്. ആ ലീഡ് 75ആം മിനുട്ടിൽ മുഹമ്മദ് ആസിഫ് ഇരട്ടിയാക്കി.

ആദ്യ മത്സരത്തിൽ ഇടുക്കിയെയും മലപ്പുറം പരാജയപ്പെടുത്തിയിരുന്നു. ഇനി സെമി മത്സരത്തിൽ കോഴിക്കോടിനെ ആണ് മലപ്പുറം നേരിടുക.

Previous articleറനിയേരി വാറ്റ്ഫോർഡിന്റെ പരിശീലകൻ, രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു
Next articleപത്തു പേരുമായി കളിച്ച ബംഗ്ലാദേശിനെയും തോൽപ്പിക്കാൻ ആയില്ല, ഇന്ത്യൻ ഫുട്ബോളിന് നിരാശ മാത്രം