കിംഗ്സ് കപ്പ് ഇന്ത്യയുടെ മത്സരം സ്റ്റാർ സ്പോർട്സിൽ കാണാം

Newsroom

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം കളത്തിൽ ഇറങ്ങുന്ന ടൂർണമെന്റായ കിങ്സ് കപ്പിലെ ഇന്ത്യയുടെ മത്സരം ഫുട്ബോൾ പ്രേമികൾക്ക് തത്സമയം കാണാം. താലാന്റിൽ നടക്കുന്ന ടൂർണമെന്റിൽ കുറസാവോ ആണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 5 ബുധനാഴ്ച ആണ് മത്സരം നടക്കുക. ഉച്ചക്ക് 2.30 മുതൽ തത്സമയം മത്സരം സ്റ്റാർ സ്പോർട്സ് 3ൽ കാണാം.

ഇന്ത്യ കുറസാവോയെ നേരിടുമ്പോൾ മറ്റൊരു മത്സരത്തിൽ തായ്‌ലാന്റ് വിയറ്റ്നാമിനെയും നേരിടുന്നുണ്ട്. ഇരു മത്സരത്തിലെയും വിജയികൾ കിരീടത്തിനായി ഏറ്റുമുട്ടും. പരാജയപ്പെടുന്നവർ മൂന്നാം സ്ഥാനത്തിനായും കളിക്കും. ആ മത്സരവും സ്റ്റാർ സ്പോർട്സിൽ കാണാം. ഏഷ്യൻ കപ്പിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടൂർണമെന്റ് ആകും ഇത്. പുതിയ പരിശീലകനായ സ്റ്റിമാചിന്റെ കീഴിലെ ആദ്യ ടൂർണമെന്റ് എന്ന പ്രത്യേകതയും ഈ ടൂർണമെന്റിനുണ്ട്.