ഒന്നിൽ പിഴച്ചാൽ മൂന്ന്, ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തി ക്ലോപ്പ്

- Advertisement -

ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തി ലിവർപൂളും പരിശീലകൻ ജർഗൻ ക്ലോപ്പും. ചാമ്പ്യൻസ് ലീഗ് കിരീടമുയർത്താനുള്ള ഏറെ കാലമായുള്ള കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. ജർമ്മൻ പരിശീലകനായ ജർഗൻ ക്ലോപ്പിന്റെ മൂന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ ആയിരുന്നു ഇന്നത്തേത്. 2013ൽ ബൊറുസിയ ഡോർട്ട്മുണ്ടിനൊപ്പമാണ് ആദ്യമായി ക്ലോപ്പ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്.

എന്നാൽ ആദ്യ തവണ നിരാശ്ശയോടെ മടങ്ങാനായിരുന്നു ക്ലോപ്പിന്റെ വിധി. അന്ന് വെംബ്ലിയിൽ അർജൻ റോബന്റെ ഗോളിൽ ബയേൺ മ്യൂണിക്ക് കിരീടമുയർത്തി. പിന്നീട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജർഗൻ ക്ലോപ്പ് എത്തുന്നത് ലിവർപൂളിനൊപ്പം കഴിഞ്ഞ സീസണിലാണ്. അന്ന് എതിരാളികൾ റയൽ മാഡ്രിഡ് ആയിരുന്നു. എന്നാൽ ബെൻസിമയുടേയും ബെയ്ലിന്റേയും ഗോളുകളിൽ റയൽ മാഡ്രിഡ് തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തി. എന്നാൽ ഒന്നിൽ പിഴച്ചത് മൂന്നിൽ നേടി ജർഗൻ ക്ലോപ്പ്. ചാമ്പ്യൻസ് ലീഗിലാദ്യത്തെ ഇംഗ്ലീഷ് ഫൈനലിൽ ലിവർപൂൾ കിരീടമുയർത്തി.

Advertisement