സലാ, ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ഈജിപ്ഷ്യൻ

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്നലെ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി ലിവർപൂൾ കിരീടം ഉയർത്തിയിരുന്നു‌. ഇതോടെ ഈജിപ്ഷ്യൻ താരം മൊഹമ്മദ് സലാ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ഈജിപ്ഷ്യൻ കളിക്കാരനായി മാറി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയത് സലാ തന്നെ ആയിരുന്നു.

ആ ഗോൾ ഒരു ഈജിപ്ഷ്യൻ തരം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടുന്ന ആദ്യ ഗോളായും മാറിയിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ താരമെന്ന നേട്ടവും സലാ ഇതോടെ സ്വന്തമാക്കിയിരുന്നു.

Advertisement