ബംഗാളിനെ സഹായിക്കാൻ ധന ശേഖരണം നടത്തി കിബു വികൂന

- Advertisement -

മുൻ മോഹൻ ബഗാൻ പരിശീലകനും ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനുമായ കിബു വികൂന ബംഗാളിന് സഹായവുമായി എത്തുന്നു. ഉംപുൻ ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ ബംഗാളിൽ ഉണ്ടായിരുന്നു. ബംഗാളിലെ ജനങ്ങളെ സഹായിക്കാം സാമൂഹിക മാധ്യമങ്ങൾ വഴി ചിത്രങ്ങൾ വരക്കുന്ന ചാലഞ്ച് വെച്ച് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും സുഹൃത്തുക്കളോട് ആവശ്യപ്പെടുകയാണ് കിബു വികൂന.

കിനുബു വികൂനയുടെ പങ്കാളിയായ‌ കസിയ ആണ് ഈ ധനശേഖരണത്തിന് തുടക്കം കുറിച്ചത്. ഇരുവരും അവസാന ഒരു വർഷം ബംഗാളിൽ ഉണ്ടായിരുന്നു. മോഹൻ ബഗാനെ ലീഗ് ജേതാക്കൾ ആക്കാനും വികൂനയ്ക്ക് കഴിഞ്ഞ സീസണിൽ ആയിരുന്നു. വികൂന മാത്രമല്ല മുൻ മോഹൻ ബഗാൻ താരം സോണി നോർദെയും ബംഗാളിന് സഹായവുമായി എത്തിയിട്ടുണ്ട്.

Advertisement