ഹാന്നിബലിനെ ഫസ്റ്റ് ടീമിലേക്ക് ഉയർത്താൻ ഒരുങ്ങി ഒലെ

- Advertisement -

17കാരനായ വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി താമസിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫസ്റ്റ് ടീമിൽ എത്തും. യുണൈറ്റഡ് യൂത്ത് ടീമുകളിൽ തകർത്തു കളിക്കുന്ന ഹാന്നിബലിന് വലിയ ഭാവി ഉണ്ടെന്നാണ് യുണൈറ്റഡ് പരിശീലകൻ ഒലെ വിലയിരുത്തുന്നത്. വരുന്ന സീസൺ മുതൽ ഹാന്നിബലിനെ ഫസ്റ്റ് ടീമിന്റെ ഭാഗമാക്കാനും ഒലെ ഉദ്ദേശിക്കുന്നുണ്ട്.

യുണൈറ്റഡിന്റെ അടുത്ത പ്രീസീസൺ സമയത്ത് ഹാന്നിബൽ സീനിയ ടീമിനൊപ്പം ഉണ്ടാകും. എ എസ് മൊണാക്കോയിൽ നിന്നായിരുന്നു കഴിഞ്ഞ വർഷം ഹാനിബൽ മെജ്ബ്രിയെ യുണൈറ്റഡ് സ്വന്തമാക്കിയത്. 10 മില്യണോളം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൊണോക്കോയ്ക്ക് അന്ന് നൽകിയത്. ഫ്രാൻസിന്റെ അണ്ടർ 18 ടീമിലെ അംഗമാണ് ഹാന്നിബൽ.

Advertisement