വിവാദങ്ങൾക്ക് ഒടുവിൽ കേരള ഫുട്ബോൾ കൊമേഷ്യൽ റൈറ്റ്സ് വിറ്റു, 350 കോടിയുടെ നിക്ഷേപവും പുതിയ ലീഗും വരുമെന്ന് കെ എഫ് എ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിവാദങ്ങൾ ഏറെ നടന്ന കേരള ഫുട്ബോളിന്റെ കൊമേഷ്യൽ റൈറ്റ്സ് വിൽപ്പന പൂർത്തിയായി. അടുത്ത 12 വർഷത്തേക്കാണ് ഒരു സ്വകാര്യ കമ്പനിക്ക് കേരള ഫുട്ബോൾ കൊമേഷ്യൽ റൈറ്റ്സ് വിറ്റത്. കേരള ഫുട്ബോൾ അസോസിയേഷന്റെ വാണിജ്യ അവകാശങ്ങൾക്കായി മീരാൻസ് സ്പോർട്സ് എൽഎൽപി & സ്കോർലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് കൺസോർഷ്യത്തിനാണ് കെ എഫ് എ വിറ്റത്. കെ എഫ് എയുമായി അടുത്തു ബന്ധമുള്ളവർ തന്നെയാണ് ഈ സ്വകാര്യ കമ്പനിയുടെയും പിറകിൽ.

ഇന്ന് കേരള ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി ഈ കരാർ വിജയകരമായി ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു . കേരളത്തിൽ സമഗ്രമായ ഫുട്ബോൾ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന് കേരള ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കാൻ മീരൻസ് സ്പോർട്സ് എൽഎൽപി & സ്കോർലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഉണ്ടാകും എന്ന് ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ അധികൃതർ പറഞ്ഞു.

ഈ നീക്കത്തിലൂടെ സമീപ ഭാവിയിൽ കേരള ഫുട്ബോളിലേക്ക് 350 കോടിയുടെ നിക്ഷേപം വരുമെന്ന് കെ എഫ് എ പറഞ്ഞു. പുതിയ പ്രൊഫഷണൽ ലീഗ് വരും എന്നും അത് കേരള ഫുട്ബോളിന്റെ മുഖം മാറ്റും എന്നും കെ എഫ് എ പറയുന്നു.