അക്കാദമി ലീഗിൽ ഗോകുലം കേരള എഫ് സി ഫൈനൽ റൗണ്ടിൽ

കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 13 അക്കാദമി ലീഗിൽ ഗോകുലം ഫൈനൽ റൗണ്ടിൽ. ഇന്ന് നടന്ന മത്സരത്തിൽ ടോസ് എഫ് സിയെ പരാജയപ്പെടുത്തിയാണ് ഗോകുലം അക്കാദമി ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. ഗോകുലത്തിനായി 50ആം മിനുട്ടിൽ ഹാവോകിപ് ആണ് സ്കോർ ചെയ്തത്‌‌. ലീഗിൽ ഇത് ഗോകുലത്തിന്റെ നാലാം ജയമായിരുന്നു. അടുത്ത മത്സരത്തിൽ ഗുരുവായൂർ അക്കാദമിയെ ആണ് ഗോകുലം കേരള എഫ് സി നേരിടുക.

ഇന്ന് തന്നെ നടന്ന അണ്ടർ 15 അക്കാദമി ലീഗിൽ ഗോകുലം കേരള എഫ് സി പറപ്പൂർ എഫ് സിയുമായി സമനിലയിൽ പിരിഞ്ഞു. 1-1 എന്നായിരുന്നു സ്കോർ.