കിരീട മോഹങ്ങൾക്ക് തിരിച്ചടി, ബയേൺ മ്യൂണിക്കിനെ തകർത്ത് ബയേർ ലെവർകൂസൻ

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ തകർത്ത് ബയേർ ലെവർകൂസൻ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേറിന്റെ വമ്പൻ ജയം. ഈ അപ്രതീക്ഷിതമായ പരാജയം ബയേൺ മ്യൂണിക്കിന്റെ കിരീട പ്രതീക്ഷക്കാണ് മങ്ങലേൽപ്പിച്ചത്. ഇന്നത്തെ പരാജയം ബയേണിനെ ഏഴു പോയന്റ് പിന്നിലാക്കി.

ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് സമനിലയിൽ തളച്ചത് പക്ഷേ ബയേണിന് ആശ്വാസമായി. ലെവർ കൂസന് വേണ്ടി ബെയ്‌ലി, വോളൻഡ്, അലാരിയോ എന്നിവർ ഗോളടിച്ചപ്പോൾ ലിയോൺ ഗോരേറ്സ്കയാണ് ബയേണിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വര്ഷം ലിയോൺ ഗൊറേറ്റ്സ്ക നേടുന്ന നാലാം ഗോളാണിത്.

Advertisement