അർജന്റീനയെ നേരിടുന്ന ഇന്ത്യൻ ടീമിൽ ഒരു മലയാളി ഗോൾകീപ്പറും

- Advertisement -

ലോക ഫുട്ബോളിലെ അർജന്റീനയ്ക്കെതിരെ ഇന്ത്യൻ സ്പെയിനിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഒപ്പം ഒരു മലയാളി താരവും ഉണ്ടാകും. യുവ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷാണ് ഇന്ത്യയുടെ അണ്ടർ 20 ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. ജൂലൈ 22ന് ആണ് ഇന്ത്യൻ ടീം സ്പെയിനിലേക്ക് തിരിക്കുന്നത്. എഫ് സി കേരളയുടെ താരമാണ് സച്ചിൻ സുരേഷ്.

മുമ്പ് ഇന്ത്യൻ അണ്ടർ 14 ടീമിനു വേണ്ടിയും സച്ചിൻ സുരേഷ് കളിച്ചിട്ടുണ്ട്. ഇപ്പോൾ കേരള വർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സച്ചിൻ ഇപ്പോൾ. എഫ് സി കേരളയ്ക്കും കേരള ജൂനിയർ ടീമിനും വേണ്ടി നടത്തിയ പ്രകടനമാണ് സഛിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്‌

സ്പെയിനിൽ നടക്കുന്ന കോട്ടിഫ് കപ്പിലാണ് ഫുട്ബോൾ ലോകത്തെ വൻ രാജ്യങ്ങളുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. അർജന്റീന, മൗറീഷാന, വെനുസ്വേല, എന്നിവരാണ് ഇന്ത്യക്കൊപ്പം കോട്ടിഫ് കപ്പിൽ കളിക്കുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement