കേരള പ്രീമിയർ ലീഗ് ആദ്യ സെമി ഫൈനൽ ഇന്ന്, തത്സമയം കാണാം

- Advertisement -

കേരള പ്രീമിയർ ലീഗിന്റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യൻ നേവിയും എഫ് സി കേരളയുമാണ് ഏറ്റുമുട്ടുക. ഇരു ടീമുകളുടേയും ആദ്യ കേരള പ്രീമിയർ ലീഗ് സെമി ഫൈനലാണിത്. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് ഇന്ത്യൻ നേവി സെമിയിൽ എത്തിയത്. കളിച്ച ആറു മത്സരങ്ങളിൽ നാലു വിജയിച്ച് 12 പോയിന്റ് ഇന്ത്യൻ നേവി ഗ്രൂപ്പിൽ നിന്ന് സ്വന്തമാക്കിയിരുന്നു.

രജിസ്റ്റർ ചെയ്യാത്ത താരങ്ങളെ കളിപ്പിച്ചു എന്ന വിവാദങ്ങൾ നിലനിൽക്കുന്നുണ്ട് എങ്കിലും ഇന്ത്യൻ നേവി ഇത്തവണ ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് എഫ് സി കേരള സെനി ഫൈനലിൽ എത്തിയത്‌. ഗോകുലം കേരള എഫ് സിയോട് മാത്രമായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ എഫ് സി കേരള പരാജയപ്പെട്ടത്.

രണ്ടാം സെമിയിൽ നാളെ ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടും. രണ്ട് സെമിയും കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. വൈകിട്ട് 4.00ന് നടക്കുന്ന മത്സരം തത്സമയം ഓൺലൈനിൽ കാണാം. Mycujoo എന്ന ഓൺലൈൻ സ്ട്രീമിംഗ് സൈറ്റ് വഴി ആകും മത്സരം ടെലികാസ്റ്റ് ചെയ്യുക. മൈ കൂജോയുടെ മൊബൈൽ ആപ് വഴിയും അവരുടെ സൈറ്റ് വഴിയും മത്സരം കാണാം.

ലൈവ് സ്ട്രീം ലിങ്ക്; Click Here

Advertisement