ഫുട്ബോൾ ലോകത്തെ വമ്പൻ ഏജന്റ് മിനോ റൈയോളയ്ക്ക് ഫിഫയുടെ വിലക്ക്

- Advertisement -

ഫുട്ബോൾ ലോകത്തെ വമ്പൻ ഏജന്റായ മിനോ റൈയോളയ്ക്ക് ഫിഫയുടെ വിലക്ക്. നേരത്തെ‌ ഇറ്റാലിയൻ എഫ് എ നൽകിയ വിലക്കി ഫിഫ അംഗീകരിച്ചതോടെ ലോകത്തെവിടെയും ഇദ്ദേഹത്തിന് താരങ്ങളെ കൈമാറാനോ, താരങ്ങളും ക്ലബുകളിമായി ചർച്ചകളിൽ പങ്കെടുക്കാനോ സാധിക്കില്ല. 2015ലെ സ്പോർട്സ് ഏജൻസികളുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇപ്പോൾ വിലക്ക് ലഭിച്ചിരിക്കുന്നത്.

മൂൻ മാസത്തേക്കാകും റൈയോളയുടെ വിലക്ക്. അദ്ദേഹത്തിന്റെ സഹ ഏജന്റ് വിൻസെൻസോ റൈയോളയ്ക്ക് രണ്ട് മാസവും വിലക്ക് ഉണ്ട്. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ പല പ്രമുഖ താരങ്ങളുടെയും ട്രാൻസ്ഫറിനെ ഇത് ബാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബ, അയാക്സ് ക്യാപ്റ്റൻ ഡി ലിറ്റ്, ആഴ്സണലിന്റെ മിക്കിതാര്യൻ, യുവന്റസ് താരം മോയ്സെ കീൻ തുടങ്ങി പല പ്രമുഖ ഫുട്ബോൾ താരങ്ങളുടെയും ഏജന്റാണ് റൈയോള‌.

Advertisement