കേരള പ്രീമിയർ ലീഗ് ഫിക്സ്ചറുകൾ വേഗത്തിൽ ആക്കാൻ തീരുമാനം

സംസ്ഥാനത്തെ കൊറോണ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരള പ്രീമിയർ ലീഫ് ഫിക്സ്ചറുകൾക്ക് മാറ്റം. വാരാന്ത്യങ്ങളിൽ മാത്രം നടത്തികൊണ്ടിരുന്ന കേരള പ്രീമിയർ ലീഗ് ഇനി പെട്ടെന്ന് പെട്ടെന്ന് നടക്കും. മത്സരങ്ങൾക്ക് ആയുള്ള പുതിയ ഫികചറുകൾ കെ എഫ് എ പ്രഖ്യാപിച്ചു. ഈ ശനിയാഴ്ചയും ഞായറാഴ്ചയും ഉള്ള മത്സരങ്ങൾക്ക് പുറമെ 14, 15, 17 തീയതികളിലും മത്സരം ഉണ്ടാകും.

കൊറോണ വൈറസ് ഭീതി ഉയരുന്നതിനാൽ പെട്ടെന്ന് ടൂർണമെന്റ് തീർക്കുന്നതാണ് എന്ന് കെ എഫ് എ പറഞ്ഞു. സെമി ഫൈനൽ, ഫൈനൽ തീയതികളും ഉടൻ അറിയിക്കും.Img 20210409 Wa0055