റാഷ്ഫോർഡിന്റെയും ഷോയുടെയും പരിക്ക് സാരമുള്ളതല്ല

20201226 185929
credit: Twitter
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങളായ ലൂക് ഷോയുടെയും മാർക്കസ് റാഷ്ഫോർഡിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്നലെ ഗ്രാനഡയ്ക്ക് എതിരായ മത്സരത്തിന് ഇടയിൽ ലൂക് ഷോയും റാഷ്ഫോർഡും സബ്ബായി കളം വിട്ടിരുന്നു. ഇരുവരെയും സംരക്ഷിക്കാൻ വേണ്ടിയാണ് കളം വിട്ടത് എന്ന് ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ വാരാന്ത്യത്തിൽ സ്പർസിനെ ആണ് നേരിടാൻ ഉള്ളത്. അതുകൊണ്ട് പ്രധാന താരങ്ങളെ സംരക്ഷിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. റാഷ്ഫോർഡ് കുറച്ച് കാലമായി പരിക്ക് കൊണ്ട് കഷ്ടപ്പെടുകയാണ്. താരം സ്പർസിനെതിരെ ആദ്യ ഇലവനിൽ തന്നെ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement