കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ എഫ് സി കേരളയും ലൂക്ക സോക്കറും സമനിലയിൽ പിരിഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. ലൂക്ക സോക്കർ അടുത്ത മത്സരത്തിൽ എഫ് സി അരീക്കോടിനെയും, എഫ് സി കേരള അടുത്ത മത്സരത്തിൽ കേരള പോലീസിനെയും നേരിടും.