കൊറോണ ഇനി സെവിയ്യയുടെ സ്വന്തം

മെക്സിക്കൻ താരമായ ജീസുസ് കൊറോണയെ സ്പാനിഷ് ക്ലബായ സെവിയ്യ സ്വന്തമാക്കി. പോർട്ടോയുടെ താരമായിരുന്ന 29കാരന്റെ സൈനിംഗ് ഇന്ന് സെവിയ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 12 മില്യൺ യൂറോക്ക് ആണ് താരം സെവിയ്യയിൽ എത്തുന്നത്. 2025വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

റൈറ്റ് ബാക്കായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ് കൊറോണ. പോർട്ടോയ്ക്ക് ആയി മികച്ച പ്രകടനമാണ് സമീപ കാലത്ത് താരം നടത്തിയത്. 2015 മുതൽ താരം പോർട്ടോക്ക് ഒപ്പം ഉണ്ട്. പോർട്ടോക്കായി 200ൽ അധികം മത്സരങ്ങൾ കളിച്ച താരം 25 ഗോളുകൾ ക്ലബിനായി നേടി. മെക്സിക്കൻ ദേശീയ ടീമിലെയും സജീവ സാന്നിദ്ധ്യമാണ് താരം. മെക്സിക്കോക്കായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പോർട്ടോക്ക് ഒപ്പം രണ്ടു ലീഗ് കിരീടം ഉൾപ്പെടെ അഞ്ചു കിരീടങ്ങൾ താരം നേടിയിരുന്നു.