സന്തോഷ് ട്രോഫി; ഭാഗ്യ ചിഹ്നം ക്ഷണിക്കാന്‍ തീരുമാനിച്ചു

Img 20211223 130822
Credit: Twitter

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്തുന്നതിനുള്ള സബ് കമ്മിറ്റി യോഗ്യങ്ങള്‍ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലും മഞ്ചേരി കോസ്‌മോ പൊളിറ്റന്‍ ക്ലബിലും ചേര്‍ന്നു. പബ്ലിസിറ്റി & സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, മീഡിയ കമ്മിറ്റി, മെഡിക്കല്‍ കമ്മിറ്റി, ആരോഗ്യസംരക്ഷണ കമ്മിറ്റി എന്നിവയാണ് ഇന്ന് (വെള്ളി ) ചേര്‍ന്നത്. യോഗത്തില്‍ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ഭാഗ്യ ചിഹ്നം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ എല്ലാ ബഹുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തയ്യാറാക്കിയ ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോട് കൂടിയുള്ള (jpeg,png,pdf) കോപി ജനുവരി 21 വെള്ളിയാഴ്ച 5.00 മണിക്ക് മുമ്പായി സ്‌പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടോ [email protected] എന്ന മെയില്‍ ഐഡിയിലോ അയക്കാം. അയക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. വിജയിക്ക് ആകര്‍ഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

Previous article8 മത്സരങ്ങൾ, അടിച്ച ഗോളുകൾ 90, ഗോകുലം അൺസ്റ്റോപ്പബിൾ!
Next articleഎഫ് സി കേരള ലൂക സോക്കർ മത്സരം സമനിലയിൽ