കേരള പ്രീമിയർ ലീഗ്, ട്രാവങ്കൂർ റോയൽസിന് ആദ്യ വിജയം

കേരള പ്രീമിയർ ലീഗിൽ ട്രാവങ്കൂറിന് സീസണിലെ ആദ്യ വിജയം. ഇന്ന് തൃശ്ശൂരിൽ നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസ് കോവളം എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ജോൺ ചിഡിയുടെ ഇരട്ട ഗോളുകൾ ആണ് ട്രാവങ്കൂർ റോയൽസിന് വിജയം നൽകിയത്. 18ആം മിനുട്ടിലാണ് ചിഡിയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ചിഡി തന്നെ രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ ട്രാവങ്കൂർ റോയൽസിന് മൂന്ന് മത്സരങ്ങളിൽ നിന്ന് മൂൻ പോയിന്റായി. കോവളത്തിനും മൂന്ന് പോയിന്റാണ് ഉള്ളത്.