ഗംഭീര ഗോളുകൾ, അതി ഗംഭീര റയൽ മാഡ്രിഡ്

Benzema

ലാലിഗയിലെ കിരീട നേട്ടത്തോട് റയൽ മാഡ്രിഡ് അടുക്കുന്നു. ഇന്ന് ബെർണബവവിൽ വെച്ച് റയൽ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് റയൽ സോസിഡാഡിനെ തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ആണ് റയൽ മാഡ്രിഡ് ഇന്ന് വിജയിച്ചത്. പത്താം മിനുട്ടിൽ ഒയർസബാൽ ആണ് പെനാൾട്ടിയിലൂടെ ആണ് സോസിഡാഡ് ലീഡ് എടുത്തത്.20220306 035826

ഈ ഗോളിന് 40ആം മിനുട്ടിൽ കാമവിംഗയുടെ ലോങ് റേഞ്ചറിലൂടെ റയൽ മാഡ്രിഡ് മറുപടി നൽകി. പിന്നലെ 43ആം മിനുട്ടിൽ മോഡ്രിച് ലീഡ് നൽകി. മോഡ്രിചും ഇടം കാലു കൊണ്ട് ഒരു ലോങ് റേഞ്ചർ ആണ് സ്കോർ ചെയ്തത്‌. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ബെൻസീമ മൂന്നാം ഗോൾ നേടി. പിന്നാൽവ് അസൻസിയോയും ഗോൾ നേടി. 27 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാമത് നിൽക്കുന്നു.