കേരള പ്രീമിയർ ലീഗ് ഫെബ്രുവരി 15ന് പുനരാരംഭിക്കും, പുതിയ ഫിക്സ്ചർ എത്തി

Newsroom

20220210 145728
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ തീരുമാനമായി. കോവിഡ് കാരണം മാറ്റിവെച്ച ലീഗ് ഫെബ്രുവരി 15 മുതൽ പുനരാരംഭിക്കാം തീരുമാനമായതാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. കൊറോണ വ്യാപനം കാരണം ജനുവരി 21ന് ആയിരുന്നു ലീഗ് തൽക്കാലത്തേക്ക് നിർത്തിവെച്ചത്. കേരളത്തിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ആണ് ഫെബ്രുവരി 15ന് ലീഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലീഗിൽ ആകെ എട്ടു മത്സരങ്ങൾ മാത്രമെ ലീഗ് നിർത്തിവെക്കുമ്പോൾ നടന്നിരുന്നുള്ളൂ.

ലീഗ് പുനരാരംഭിച്ചാലും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ആരംഭിക്കുമ്പോൾ വീണ്ടും ലീഗിന് ഇടവേള ഉണ്ടാകും. കെ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയെ ലീഗ് സീസണാണിത് ഇത്. 22 ടീമുകൾ ലീഗിൽ ഇത്തവണ കളിക്കുന്നുണ്ട്.20220210 145718

20220210 145717