വാസ്കസിന്റെ ഗോളിന് മികച്ച ഗോളിനുള്ള പുരസ്കാരം

Newsroom

Picsart 22 02 10 16 19 29 614
Download the Fanport app now!
Appstore Badge
Google Play Badge 1

നോർത്ത് ഈസ്റ്റിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം വാസ്കസ് നേടിയ ഗോൾ ഐ ലീഗ് മാച്ച് റൗണ്ട് 16ലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ വോട്ടിങിലൂടെ ആണ് ഈ പുരസ്കാരം വാസ്കസിന് ലഭിച്ചത്. വാസ്കസിന്റെ ഗോളിന് 88 ശതമാനം വോട്ടാണ് ലഭിച്ചത്.

20220210 160212

ആൽവാരോ വാസ്കസ് അന്ന് നേടിയ ഗോൾ ഐ എസ് എല്ലിൽ പുതിയ റെക്കോർഡ് ആയിരുഞ്ഞ്. ഐ എസ് എൽ ചരിത്രത്തിൽ ഏറ്റവും ദൂരെ നിന്ന് നേടിയ ഗോളായി അത് മാറി. വാസ്കസ് നേടിയ ഗോൾ ഗോൾ പോസ്റ്റിൽ നിന്ന് 59 മീറ്റർ ദൂരെ നിന്നായിരുന്നു തൊടുത്തത്. ഇത്രയും അകലെ നിന്ന് ആരും ഐ എസ് എല്ലിൽ ഇതുവരെ ഗോൾ നേടിയിട്ടില്ല.

മഷൂറിന്റെ പാസ് കൈകക്കലാക്കിയ വാസ്കസ് ഗോൾ ലൈനിൽ നിന്ന് അകലെയുള്ള നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാഷിഷിനെ കാണുകയും ഉടനെ തന്നെ സ്വന്തം ഹാഫിൽ നിന്ന് ഷോട്ട് തൊടുക്കുകയും ആയിരുന്നു.