കേരള പ്രീമിയർ ലീഗ് യോഗ്യത മത്സരങ്ങൾ നവംബറിൽ, ആറ് ടീമുകൾ പങ്കെടുക്കും

കെ എഫ് എ നടത്തുന്ന കേരള പ്രീമിയർ ലീഗിന്റെ യോഗ്യത മത്സരങ്ങൾ നവംബറിൽ പാലക്കാട് വെച്ച് നടക്കും. ആറു ടീമുകൾ ആണ് കെ പി എൽ യോഗ്യത ലക്ഷ്യം വെച്ച് മത്സരിക്കുന്നത്. പാലക്കാട് ഐഫ കൊപ്പം ടൂർണമെന്റിന് ആതിഥ്യം വഹിക്കും. ഐഫ യോഗ്യത റൗണ്ടിൽ പങ്കെടുക്കുന്ന ആറ് ക്ലബുകളിൽ ഒന്നാണ്. രണ്ട് ഗ്രൂപ്പുകളിൽ ആയാകും ആറു ടീമുകൾ മത്സരിക്കുക. നവംബർ 3ന് ആരംഭിക്കുന്ന ടൂർണമെന്റ് നവംബർ 13 വരെ യോഗ്യത മത്സരങ്ങൾ നീണ്ടു നിൽക്കും.

യൂണിവേഴ്സൽ സോക്കർ കോഴിക്കോട്, യുണൈറ്റഡ് എഫ് സി കൊച്ചിൻ, കൊച്ചി സിറ്റി, ലോർഡ് എഫ് എ, ഐഫ, കെ എഫ് ടി സി എന്നിവരാണ് കെ പി എൽ ലക്ഷ്യം വെച്ച് കളത്തിൽ ഇറങ്ങുന്നത്. രണ്ട് ഗ്രൂപ്പുകളായാകും ഈ ടീമുകൾ പോരിന് ഇറങ്ങുക.

ഗ്രൂപ്പ്;

20211023 194412

ഫിക്സ്ച്ർ;

20211023 194409