അവസാനം സ്റ്റോയിനസ് രക്ഷകൻ, കഷ്ടപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ തോൽപ്പിച്ചു

സൂപ്പർ 12ൽ ഓസ്ട്രേലിയക്ക് ആദ്യ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസിന്റെ വിജയ ലക്ഷ്യം മറികടക്കാൻ ഏറെ കഷ്ടപ്പെട്ട ഓസ്ട്രേലിയ 2 പന്ത് മാത്രം ശേഷിക്കെ ആണ് വിജയം കണ്ടെത്തിയത്. അവസാനം സ്റ്റോയിനിസ് നടത്തിയ രക്ഷാപ്രവർത്തനം ആണ് 5 വിക്കറ്റിന്റെ വിജയം ഓസ്ട്രേലിയക്ക് നൽകിയത്. 15 ഓവറിൽ 81-5 എന്ന നിലയിൽ ആയിരുന്ന ഓസ്ട്രേലിയ വൈഡിന്റെയും സ്റ്റോയിനസിന്റെയും ബാറ്റിംഗിൽ വിജയത്തിലേക്ക് മുന്നേറി.

സ്റ്റോയിനിസ് 16 പന്തിൽ 24 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 10 പന്തിൽ 15 റൺസുമായി വൈഡും പുറത്താകാതെ നിന്നു. ഇവരല്ലാതെ ആകെ സ്മിത്ത് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. സ്മിത്ത് 34 പന്തിൽ 35 റൺസ് എടുത്താണ് പുറത്തായത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി നോർടിയ 2 വിക്കറ്റ് വീഴ്ത്തി. റബാഡ, മഹാരാജ്, ഷംസി എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 118 റൺസ് മാത്രമായിരുന്നു എടുത്തത്. മാർക്രം ഒഴികെ ഒരു ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനു പോലും ഇന്ന് തിളങ്ങാൻ ആയില്ല. 36 പന്തിൽ 40 റൺസ് ആണ് മാർക്രം നേടിയത്.

ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് ആദം സമ്പ, ഹസല്വൂഡ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി. മാക്സ്വെൽ, കമ്മിൻസ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.