കേരള പ്രീമിയർ ലീഗ്; മുഹമ്മദ് ആഷിഖിന് ഹാട്രിക്ക്, ബാസ്കോ ഒതുക്കുങ്ങലിന് വീണ്ടും വൻ വിജയം

Newsroom

കേരള പ്രീമിയർ ലീഗിൽ ഗംഭീര ഫോം ബാസ്കോ ഒതുക്കുങ്ങൽ തുടരുന്നു. അവർ ഇന്ന് വലിയ സ്കോറിന് എഫ് സി അരീക്കോടിനെ തോൽപ്പിച്ചു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ബാസ്കോയുടെ വിജയം. ബാസ്കോയ്ക്ക് വേണ്ടി മുഹമ്മദ് ആഷിഖ് ഹാട്രിക്ക് നേടി. നാസർ ഇരട്ട ഗോളുകളും നേടി. 37, 75, 79 മിനുട്ടുകളിൽ ആയിരുന്നു ആഷിഖിന്റെ ഗോളുകൾ.
Img 20220311 Wa0140

57, 81 മിനുട്ടുകളിലായിരുന്നു നാസറിന്റെ ഗോളുകൾ. 5 മത്സരങ്ങളിൽ 11 പോയിന്റുമായി ബാസ്കോ ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുന്നു‌. എഫ് സി അരീക്കോട് ആറാം സ്ഥാനത്താണ്.