കേരള പ്രീമിയർ ലീഗ്, കോവളത്തിന് സീസണിലെ രണ്ടാം വിജയം

Newsroom

കേരള പ്രീമിയർ ലീഗിൽ കോവളത്തിന് സീസണിലെ രണ്ടാം വിജയം. ഇന്ന് മഹാരാജാസിൽ നടന്ന മത്സരത്തിൽ കോവളം എഫ് സി സായ് കൊല്ലത്തെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ജോൺ സ്റ്റാലിന്റെ ഇരട്ട ഗോളുകൾ ആണ് കോവളം എഫ് സിക്ക് വിജയം നൽകിയത്. 33ആം മിനുട്ടിലാണ് സ്റ്റാലിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 36ആം മിനുട്ടിൽ സ്റ്റാലിൻ തന്നെ രണ്ടാം ഗോളും നേടി. മിനേഷ് ആണ് സായിയുടെ ഗോൾ നേടിയത്.

ഈ വിജയത്തോടെ കോവളത്തിന് 6 മത്സരങ്ങളിൽ നിന്ന് 6 പോയിന്റായി. സായ്ക്ക് മൂന്ന് പോയിന്റാണ് ഉള്ളത്.