കെ എഫ് എ നടത്തുന്ന കെ പി എൽ യോഗ്യത റൗണ്ടിൽ ലോർഡ്സിന് ആശ്വാസ വിജയം. ഇന്ന് കൊപ്പം ഐഫ ഗ്രൗണ്ടിൽ നടന്ന മത്സരം കെ എഫ് ടി സിയെ ആണ് ലോർഡ്സ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയം. മത്സരത്തിന്റെ 21ആം മിനുട്ടിൽ അസ്ലം അലിയാണ് ലോർഡ്സിന്റെ വിജയ ഗോൾ നേടിയത്. നേരത്തെ തന്നെ ഈ രണ്ടു ടീമുകളും യോഗ്യത റൗണ്ടിൽ നിന്ന് പുറത്തായിരുന്നു. മറ്റന്നാൾ നടക്കുന്ന ഫൈനലിൽ ഐഫയിൽ കൊച്ചി സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ആ മത്സരത്തിലെ വിജയികൾ കെ പി എൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.