വിയേര പാലസിനെ ഗംഭീരമായാണ് നയിക്കുന്നത് എന്ന് റോയ് ഹോഡ്സൺ

Img 20211110 180811

പ്രീമിയർ ലീഗ് ക്ലബ്ബിൽ ചുമതലയേറ്റതിന് ശേഷം ക്രിസ്റ്റൽ പാലസിൽ പാട്രിക് വിയേര അത്ഭുതകരമായ ജോലി ആണ് ചെയ്തു വരുന്നത് എന്ന് മുൻ പാലസ് പരിശീലകൻ റോയ് ഹോഡ്‌സൺ. അവസാന നാല് വർഷം പാലസിനെ നയിച്ച ശേഷം കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ആയിരുന്നു ഹോഡ്‌സൺ പടിയിറങ്ങിയത്.

“പാട്രിക് ൽ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ക്രിസ്റ്റൽ പാലസിൽ അദ്ദേഹം ഇതുവരെ ഒരു മികച്ച ജോലി ചെയ്തു എന്നതിൽ സംശയമില്ല. അത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്, തീർച്ചയായും അദ്ദേഹം ക്ലബ്ബിനെ മുന്നോട്ട് കൊണ്ടു പോകുമെന്ന് എനിക്ക് ശരിക്കും ബോധ്യമുണ്ട്.” – വിയേര പറഞ്ഞു.

മുൻ ആഴ്സണൽ ക്യാപ്റ്റൻ വിയേര മൂന്ന് വർഷത്തെ കരാറിലാണ് പാലസിൽ എത്തിയത്. ക്ലബ്ബ് നിലവിൽ ലീഗിൽ 10-ാം സ്ഥാനത്താണ്. ആകെ രണ്ടു മത്സരങ്ങൾ മാത്രമെ അവർ പരാജയപ്പെട്ടിട്ടുള്ളൂ‌

Previous articleകെ പി എൽ യോഗ്യത; ലോർഡ്സിന് ആശ്വാസ വിജയം
Next articleജെറാഡ് ആസ്റ്റൺ വില്ലയിലേക്ക് അടുക്കുന്നു