കേരള പ്രീമിയർ ലീഗ്; തുടർച്ചയായ രണ്ടാം വിജയവുമായി കേരള പോലീസ്

Kerala Police Kpl

കേരള പ്രീമിയർ ലീഗിൽ കേരള പോലീസിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് എഫ് സി അരീക്കോടിനെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട കേരള പോലീസ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം ആണ് നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു കേരള പോലീസിന്റെ വിജയം. 16ആം മിനുട്ടിൽ മിശാബ് ആണ് അരീക്കോടിന് ലീഡ് നൽകിയത്.

കേരള പോലീസിനായി 23ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബിജേഷ് ബാലൻ സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ സഫ്വാൻ കേരള പോലീസിന് വിജയം നൽകിയ രണ്ടാം ഗോൾ നേടി. രണ്ട് മത്സരങ്ങളിൽ 6 പോയിന്റുനായി കേരള പോലീസ് ലീഗിൽ രണ്ടാമത് എത്തി. ആദ്യ മത്സരത്തിൽ കേരള പോലീസ് 5-1ന്റെ വിജയം നേടിയിരുന്നു.