കേരള പ്രീമിയർ ലീഗ്, കോവളം എഫ് സിയെ തോൽപ്പിച്ച് കേരള യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ ഒന്നാമത്

Kerala United Kpl

കേരള പ്രീമിയർ ലീഗിലെ മികച്ച ഫോം തുടരുന്ന കേരള യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ ഒന്നാമത് എത്തി. ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡ് കോവളം എഫ് സിയെ ആണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരള യുണൈറ്റഡിന്റെ വിജയം. ഇന്ന് 25ആം മിനുട്ടിൽ ആണ് കേരള യുണൈറ്റഡ് ലീഡ് എടുത്തത്. ജെസിൻ ആണ് ആദ്യ ഗോൾ നേടിയത്.
Img 20220224 Wa0050

മൂന്ന് മിനുട്ടുകൾക്ക് ശേഷം ഫ്രാൻസിസ് ലീഡ് ഇരട്ടിയാക്കി. ഫ്രാൻസിസ് തന്നെ 39ആം മിനുട്ടിൽ മൂന്ന ഗോളും നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. കളിയുടെ അവസാനം മനോജ് ആണ് കോവളത്തിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ കേരള യുണൈറ്റഡ് 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായാണ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നത്. കോവളം 3 പോയി‌ന്റുമായി ആറാമത് നിൽക്കുന്നു.