കേരള പ്രീമിയർ ലീഗ്; സെമിയോട് അടുത്ത് ഗോൾഡൻ ത്രഡ്സ്

കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് സെമി ഫൈനലിനോട് അടുത്തു. ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോവളം എഫ് സിയെ നേരിട്ട ഗോൾഡൻ ത്രഡ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇസഹാക് നുഹുവിന്റെ ഇരട്ട ഗോളുകൾ ആണ് ഗോൾഡൻ ത്രഡ്സിന്റെ വിജയം നൽകിയത്. എട്ടാം മിനുട്ടിൽ ഇസഹാക് ഗോൾഡൻ ത്രഡ്സിന് ലീഡ് നൽകി. 74ആം മിനുട്ടിൽ താരം രണ്ടാം ഗോളും നേടി. ഗോൾഡൻ ത്രഡ്സിന്റെ സൊയൽ ജോഷി മാൻ ഓഫ് ദി മാച്ച് ആയി.

9 മത്സരങ്ങളിൽ 21 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോൾഡൻ ത്രഡ്സ് ഇപ്പോൾ ഉള്ളത്. ഇനി അവസാന മത്സരത്തിൽ ട്രാവങ്കൂർ റോയൽസിനെ തോല്പ്പിച്ചാൽ ഗോൾഡൻ ത്രഡ്സിന് സെമി ഫൈനൽ ഉറപ്പിക്കാം