ബൗളിംഗ് മികവ് തുടരാനായില്ല – മഹേല ജയവര്‍ദ്ധേന

മുംബൈയുടെ ഡല്‍ഹി ക്യാപിറ്റൽസിനെതിരെയുള്ള തോൽവി ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു മത്സരത്തിന് ശേഷം ആയിരുന്നു. ഒരു ഘട്ടത്തിൽ 72/5 എന്ന നിലയിലേക്ക് ഡല്‍ഹിയെ എറി‍ഞ്ഞിട്ട ശേഷം മുംബൈ വിജയം ഉറപ്പാക്കിയെങ്കിലും അക്സര്‍ പട്ടേൽ – ലളിത് യാദവ് കൂട്ടുകെട്ടിന്റെ അവിശ്വസനീയ കൂട്ടുകെട്ട് മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു.

30 പന്തിൽ നിന്ന് ഈ കൂട്ടുകെട്ട് 75 റൺസ് നേടിയപ്പോള്‍ പത്തോളം പന്ത് ബാക്കി നില്‍ക്കവെയാണ് ഡൽഹിയുടെ വിജയം സംഭവിച്ചത്. ബൗളിംഗ് പരിശോധിക്കുകയാണെങ്കിലും തുടക്കത്തിൽ ലഭിച്ച മികവ് ടീമിന് തുടരാനായില്ല എന്നാണ് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ദ്ധേന അഭിപ്രായപ്പെട്ടത്.

ബൗളിംഗ് യൂണിറ്റിൽ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം വരാത്തതാണ് ടീമിന് തിരിച്ചടിയായതെന്ന് താരം പറ‍ഞ്ഞു. ബൗളിംഗ് ആകെ പരിശോധിക്കുകയാണെങ്കില്‍ കുഴപ്പമില്ലാത്ത പ്രകടനമെന്ന് തനിക്ക് പറയാനാകും എന്നാൽ തുടക്കത്തിലെ മികവ് അവസാനം കൈവിട്ടത് ടീമിന് തിരിച്ചടിയായി എന്ന് മഹേല കൂട്ടിചേര്‍ത്തു.