കേരള പ്രീമിയർ ലീഗ്; ഗോകുലം കേരള പറപ്പൂരിനെയും തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗോകുലം പറപ്പൂർ എഫ് സി പരാജയപ്പെടുത്തി. ഇന്ന് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഗോകുലം വിജയിച്ചത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിക് തന്നെ രണ്ട് ഗോൾ നേടാൻ ഗോകുലത്തിനായി. 36ആം മിനുട്ടിൽ റഹീം ഒസുമാനു ആണ് ലീഡ് നൽകിയത്. 39ആം മിനുട്ടിലെ ലാൽറിയൻസുവളയുടെ ഗോൾ ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി.

70ആം മിനുട്ടിൽ ഫ്രാങ്ക് ഫിഫി പറപ്പൂരിനായി ഒരു ഗോൾ മടക്കി. 75ആം മിനുട്ടിലെ ഒന്രി ബയർഡിന്റെ ഗോൾ ഗോകുലത്തുന്റെ വിജയം ഉറപ്പിച്ചു. 8 മത്സരങ്ങളിൽ 13 പോയിന്റാണ് ഗോകുലത്തിന് ഇപ്പോൾ ഉള്ളത്. ഗോകുലം നാലാം സ്ഥാനത്താണ്.