കേരള പ്രീമിയർ ലീഗ്, സെമി ഫൈനൽ പ്രതീക്ഷ കാത്ത് മുത്തൂറ്റിന് ഒരു വിജയം കൂടെ

കേരള പ്രീമിയർ ലീഗിൽ മികച്ച ഫോം മുത്തൂറ്റ് തുടരുന്നു. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മുത്തൂറ്റ് എഫ് എ തോൽപ്പിച്ചത്. 8ആം മിനുട്ടിൽ വെസ്ലി അലക്സിലൂടെയാണ് മുത്തൂറ്റ് ലീഡ് എടുത്തത്. 13ആം മിനുട്ടിൽ വെസ്ലി അലക്സ് തന്നെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ സെന്തമിഴി മൂന്നാം ഗോൾ നേടിക്കൊണ്ട് വിജയം ഉറപ്പിച്ചു‌. വെസ്ലി ആണ് മാൻ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ മുത്തൂറ്റ് 9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ലീഗിലെ അവസാന മത്സരം വിജയിച്ചാൽ മുത്തൂറ്റിന് സെമി ഫൈനലിൽ എത്താം.