കേരള പ്രീമിയർ ലീഗ്; രണ്ട് തവണ ലീഡ് എടുത്തിട്ടും ഡോൺ ബോസ്കോയ്ക്ക് വിജയമില്ല

Newsroom

Don Bosco Kpl

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയും കെ എസ് ഇ ബിയും സമനിലയിൽ പിരിഞ്ഞു. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് തവണ ഡോൺ ബോസ്കോ ലീഡ് എടുത്തു എങ്കിലും വിജയം സ്വന്തമാക്കാൻ അവർക്ക് ആയില്ല‌. 12ആം മിനുട്ടിൽ മുഹമ്മദ് റോഷനിലൂടെ ഡോൺ ബോസ്കോ ലീഡ് എടുത്തു. 18ആം മിനുട്ടിൽ കെ എസ് ഇ ബി സമനിലയിൽ തിരികെയെത്തി. 18ആം മിനുട്ടിൽ ജിജോ ആണ് കെ എസ് ഇ ബിക്ക് സമനില നൽകിയത്.Img 20220225 183913

29ആം മിനുട്ടിൽ എം വിക്ടർ വീണ്ടും ഡോൺ ബോസ്കോയെ ലീഡിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 73ആം മിനുട്ട് വരെ ഈ ലീഡ് തുടർന്നു. 73ആം മിനുട്ടിൽ ജേക്കബ് കെ എസ് ഇ ബിക്ക് സമനില നൽകി. അഞ്ചു മത്സരങ്ങളിൽ 11 പോയിന്റുമായി കെ എസ് ഇ ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. നാലു പോയിന്റുമായി ഡോൺ ബോസ്കോ നാലാമത് നിൽക്കുന്നു.