കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം

കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തമാക്കി. ഇന്ന പനമ്പിള്ളി ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ലുക്കാ സോക്കർ ക്ലബിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഗോൾ മഴ പെയ്ത മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന്റെ വിജയം. ആദ്യ 21 മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൊറിങാഡോ ബോഡോ ഇരട്ട ഗോളുകൾ നേടി. 71, 92 മിനുട്ടുകളിൽ ആയിരുന്നു ബോഡോയുടെ ഗോളുകൾ‌. ബാസിത്, ആസിഫ്, ഖാർപാൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റു സ്കോറേഴ്സ്. ഷഹനവാസ്, അക്മൽ, അർജുൻ എന്നിവർ ലൂക്കാസ് സോക്കറിനു വേണ്ടിയും ഗോൾ നേടി. ആദ്യ മത്സരത്തിൽ ഗോകുലത്തിനോട് ഏറ്റ പരാജയം മറന്ന് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനാകും.

Previous articleഒഡീഷയെ തറപറ്റിച്ച് എഫ് സി ഗോവ ഒന്നാമത്
Next articleകറാച്ചിയില്‍ പാക്കിസ്ഥാന്‍ വിജയത്തിനരികെ, ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് ശതകം