ഒഡീഷയെ തറപറ്റിച്ച് എഫ് സി ഗോവ ഒന്നാമത്

ഒഡീഷയെ തറപറ്റിച്ച് എഫ് സി ഗോവ ഐ എസ് എല്ലിൽ ഒന്നാമത് എത്തി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന പോരാട്ടത്തിലാണ് ഗോവ മികച്ച വിജയം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ വിജയം. രണ്ട് ഗോളുകളുമായി കോറോ ആണ് ഇന്ന് ഗോവയുടെ താരമായത്. കളിയുടെ 19ആം മിനുട്ടിൽ ഹ്യൂഗോ ബോമസിന്റെ പാസിൽ നിന്നായിരുന്നു കോറോയുടെ ആദ്യ ഗോൾ‌.

മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു കോറോയുടെ രണ്ടാം ഗോൾ. 85ആം മിനുട്ടിൽ ബ്രാണ്ടൺ ആയിരുന്നു ഗോവയുടെ മറ്റൊരു ഗോൾ നേടിയത്‌ ഈ വിജയത്തോടെ ഒമ്പതു മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ഗോവ ലീഗിൽ ഒന്നാമത് എത്തി. ഒമ്പതു പോയന്റ് മാത്രമുള്ള ഒഡീഷ ഏഴാം സ്ഥാനത്താണ്.

Previous articleഇന്ത്യ കൊലമാസ്സ്! , ത്രില്ലറിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് പരമ്പര സ്വന്തം
Next articleകേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം