കേരള പ്രീമിയർ ലീഗ്, 96ആം മിനുട്ടിൽ വിജയം, കേരള യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ ഒന്നാമത് തുടരുന്നു

കേരള പ്രീമിയർ ലീഗിലെ മികച്ച ഫോം തുടരുന്ന കേരള യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ ഒന്നാമത് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡ് ട്രാവങ്കൂർ റോയൽസ് എഫ് സിയെ ആണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു കേരള യുണൈറ്റഡിന്റെ വിജയം. ഇന്ന് മത്സരത്തിന്റെ അവസാന നിമിഷത്തിലായിരുന്നു ഗോൾ വന്നത്. 96ആം മിനുട്ടിൽ നിധിൻ കൃഷ്ണ ആണ് വിജയ ഗോൾ നേടിയത്‌

ഈ വിജയത്തോടെ കേരള യുണൈറ്റഡ് 8 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായാണ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നത്. ട്രാവങ്കൂർ 3 പോയി‌ന്റുമായി എട്ടാമത് നിൽക്കുന്നു.