ഡ്രസിംഗ് റൂമിൽ തല്ല് എന്ന വാർത്ത നിഷേധിച്ച് നെയ്മർ രംഗത്ത്

ഇന്നലെ റയൽ മാഡ്രിഡിനോട് ഏറ്റ പരാജയത്തിനു ശേഷം പി എസ് ജി ഡ്രസിങ് റൂമിൽ തല്ല് ഉണ്ടായി എന്ന വാർത്ത ബ്രസീലിയൻ താരം നെയ്മർ നിഷേധിച്ചു. ഇന്നലെ മത്സര ശേഷം നെയ്മറും ഗോൾ കീപ്പർ ഡൊണ്ണരുമ്മയും തമ്മിൽ വലിയ സംഘട്ടനം നടന്നു എന്നായിരുന്നു വാർത്തകൾ. ഡൊണ്ണരുമ്മയുടെ അബദ്ധത്തിൽ നിന്നായിരുന്നു റയൽ മാഡ്രിഡ് ഇന്നലെ ആദ്യ ഗോൾ നേടിയത്. ഇതിനെ ചൊല്ലിയാണ് ഇരുതാരങ്ങളും ഏറ്റുമുട്ടിയത് എന്നായിരുന്നു വാർത്തകൾ.
20220310 212523
നെയ്മർ ഇന്ന് ഇൻസ്റ്റഗ്രാമിൽ വന്ന് ഈ വാർത്തകൾ നിഷേധിച്ചു. മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുക ആണ്. ഇങ്ങനെ വന്ന് ഇത് വ്യക്തമാക്കേണ്ടി വരുന്നത് മോശം അവസ്ഥയാണെന്നും നെയ്മർ പറഞ്ഞു. താരം ഡൊണ്ണരുമ്മയുമായുള്ള സ്വകാര്യ സംഭാഷണവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇന്നലെ പി എസ് ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ ക്ലബ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.