കേരള പ്രീമിയർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിലും തോൽവി, കോവളത്തിന് ആദ്യ വിജയം

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒരു പരാജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് കോവളം എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ന് ദയനീയമായാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളിന് പിറകിൽ പോയി.
20220217 173627
ഒമ്പതാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡറുടെ ബാക്ക് പാസ് പിഴച്ചതാണ് ആദ്യ ഗോളിന് വഴിവെച്ചത്. 9ആം മിനുട്ടിൽ സ്റ്റാലിൻ തന്നെ കോവളത്തെ മുന്നിൽ എത്തിച്ചു. 16ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ സ്റ്റാലിൻ തന്നെ കോവളത്തിന്റെ ലീഡ് ഇരട്ടിയാക്കി‌. 31ആം മിനുട്ടിൽ സ്റ്റെവിന്റെ വക ആയിരുന്നു കോവളത്തിന്റെ മൂന്നാം ഗോൾ. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അനിൽ രാമ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.

ലീഗിലെ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിനോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. കോവളത്തിന് അവരുടെ മൂന്ന് മത്സരങ്ങളിൽ ആദ്യ വിജയമാണ്.