ഫോം കണ്ടെത്തി രഹാനെ, സര്‍ഫ്രാസിനും രഞ്ജിയിൽ ശതകം

രഞ്ജി ട്രോഫിയിൽ ശതകം നേടി മുംബൈ താരം അജിങ്ക്യ രഹാനെ. ഇന്ത്യയ്ക്കായി 2021ലെ മോശം ടെസ്റ്റ് ബാറ്റിംഗിന് ശേഷം താരം മിന്നും തിരിച്ചുവരവാണ് രഞ്ജിയിൽ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി ഫിക്സ്ച്ചറിൽ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തിൽ ആണ് മുംബൈ താരത്തിന്റെ ശതകം.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ രഹാനെ 108 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മറ്റൊരു താരം സര്‍ഫ്രാസ് ഖാനും ശതകം നേടിയിട്ടുണ്ട്. 219 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മുംബൈ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 263/3 എന്ന നിലയിലാണ്. സര്‍ഫ്രാസ് ഖാന്‍ 121 റൺസുമായി ക്രീസിലുണ്ട്.