ഗോകുലത്തിന് കേരള യുണൈറ്റഡ്, കെ എസ് ഇ ബിക്ക് ബാസ്കോ, സെമി ലൈനപ്പ് ആയി

Img 20210410 Wa0052
- Advertisement -

കേരള പ്രീമിയർ ലീഗ് സെമി ഫൈനൽ ലൈനപ്പായി. നാളെ ആകും സെമി ഫൈനലുകൾ നടക്കുക. നാളെ 4 മണിക്ക് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കെ എസ് ഇ ബി റോയൽ ബാസ്കോയെ നേരിടും. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് കെ എസ് ഇ ബി സെമി ഫൈനലിൽ എത്തിയത്. 2016-17 സീസണിൽ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായിരുന്നു കെ എസ് ഇ ബി. ബാസ്കോയ്ക്ക് ഇത് ആദ്യ സെമി ഫൈനൽ ആണ്.

നാളെ വൈകിട്ട് 7 മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഗോകുലം കേരള എഫ് സി റിസേർവ്സ് ടീം കേരള യുണൈറ്റഡിനെ നേരിടും. ഫൈനലിനേക്കാൾ ആവേശകരമാകും ഈ സെമി ഫൈനൽ എന്നാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്. രണ്ട് വർഷം മുമ്പ് കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള ഗോകുലം കേരള ഇത്തവണ കൂടുതൽ ശക്തരാണ്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഗോകുലം കേരള സെമിയിൽ എത്തിയത്. കേരള യുണൈറ്റഡിന് ഇത് ആദ്യ സെമി ഫൈനൽ ആണ്. ഷെഫീൽഡ് യുണൈറ്റഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ സീസണിൽ തന്നെ സെമിയിൽ എത്തിയ ആവേശത്തിലാണ് കേരള യുണൈറ്റഡ്. 21ആം തീയതി മഹാരാജാസ് ഗ്രൗണ്ടിലാണ് ഫൈനൽ നടക്കുക.

Advertisement