കമന്ററി പറയാൻ താൽപര്യമുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം മുന്നിൽ വന്നിരിക്കുകയാണ്. കേരള പ്രീമിയർ ലീഗിൽ കമന്ററി പറയാനായി ആൾക്കാരെ ക്ഷണിച്ചിരിക്കുകയാണ്. കേരള പ്രീമിയർ ലീഗ് ടെലികാസ്റ്റ് ചെയ്യുന്ന സ്പോർട് കാസ്റ്റ് ആണ് കമന്റേറ്ററെ ക്ഷണിച്ചിരിക്കുന്നത്. മലയാളം ഭാഷയിൽ നന്നായി സംസാരിക്കാൻ കഴിയുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഇതിനായി ഏതെങ്കിലും കെ പി എൽ മത്സരത്തിൽ അഞ്ചു മിനുട്ട് ദൈർഘ്യമുള്ള ഒരു ക്ലിപ്പിൽ കമന്ററി പറഞ്ഞ് jaykhare57@gmail.com എന്ന വിലാസത്തിൽ അയച്ചു കൊടുക്കാം. മാർച്ച് 6നു മുന്നെ അപേക്ഷിക്കണം.