“മലയാളി ആയതു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിക്കാൻ വലിയ ആഗ്രഹം ഉണ്ട്”- രാഹുൽ

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം പ്ലേ ഓഫിലേക്ക് എത്താൻ വലിയ ആഗ്രഹം ഉണ്ട് എന്ന് മലയാളി യുവതാരം കെ പി രാഹുൽ. ഒരു മലയാളി എന്ന നിലയിൽ കേരളത്തിന്റെ ടീമിന് സെമിയിൽ യോഗ്യത ലഭിക്കുന്നത് തനിക്ക് പ്രധാനമാണ് എന്നും രാഹുൽ പറഞ്ഞു.

“ഒരു പ്രാദേശിക കളിക്കാരൻ എന്ന നിലയിൽ, ഒരു ടീമിന്റെ ഭാഗമായി, ഞങ്ങൾക്ക് പ്ലേ ഓഫ് യോഗ്യത നേടുക എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു” രാഹുൽ പറഞ്ഞു.

പരിക്കേറ്റ് ഈ സീസൺ ഭൂരിഭാഗവും രാഹുലിന് നഷ്ടമായിരുന്നു. പരിക്കേറ്റ് പുറത്തിരുന്ന കാലം പ്രയാസകരമായിരുന്നു എന്നും രാഹുൽ പറഞ്ഞു. “പരിക്കിൽ നിന്ന് തിരിച്ചുവരുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്റെ നിയന്ത്രണത്തിലുള്ളതെല്ലാം ഞാൻ ചെയ്തുവെന്ന് ഞാൻ കരുതുന്നു.” രാഹുൽ പറഞ്ഞു.

“ക്ലബ്ബിലെ എല്ലാവരോടും കോച്ചിംഗ് സ്റ്റാഫിനോടും ഫിസിയോ ടീമിനോടും ക്ലബിനോടും നന്ദിയുണ്ട്, കാരണം അവർ എന്നെ ശരിക്കും സഹായിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.