ഖാബ്രക്ക് രണ്ട് മത്സരത്തിൽ വിലക്കിനൊപ്പം ഒന്നരലക്ഷം പിഴയും

Newsroom

Khabra Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് ഖാബ്രക്ക് വിലക്കിനൊപ്പം പിഴയും. താരത്തെ രണ്ടു മത്സരത്തിൽ നിന്ന് വിലക്കിയതിനൊപ്പം ഒന്നര ലക്ഷം പിഴയും താരത്തിന് വിധിച്ചതായി എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. ഹൈദരാബാദ് എഫ് സിക്ക് എതിരായ മത്സരത്തിൽ നടത്തിയ ഫൗളിനാണ് ഖാബ്രക്ക് ഇപ്പോൾ വിലക്ക് കിട്ടിയിരുന്നത്. മത്സരത്തിൽ എൽബോ ചെയ്ത ഖാബ്രക്ക് മത്സര സമയത്ത് മഞ്ഞ കാർഡ് കിട്ടിയിരുന്നു. പിന്നീട് വീണ്ടും എ ഐ എഫ് എഫ് ഡിസിപ്ലനറി കമ്മിറ്റി ഈ ഫൗൾ പരിശോധിക്കുകയും ഖാബ്രയോട് വിശദീകരണം തേടുകയും ചെയ്തു.

ഖാബ്ര ഈ ഫൗളിന് മാപ്പ് പറഞ്ഞു എങ്കിലും രണ്ട് മത്സരത്തിൽ താരത്തെ വിലക്കാൻ തന്നെ എ ഐ എഫ് എഫ് തീരുമാനിച്ചു. ഖാബ്രക്ക് ഇന്നത്തെ മുംബൈ സിറ്റിക്ക് എതിരായ മത്സരവും അതു കഴിഞ്ഞുള്ള ഗോവക്ക് എതിരായ മത്സരവും നഷ്ടമാകും.