കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ സമനിലയിൽ പിടിച്ച് ആർ എഫ് സി കൊച്ചി

- Advertisement -

ഇന്നലെ കൊച്ചിയിൽ വെച്ച് നടന്ന സൗഹാർദ്ദ മത്സരത്തിൽ കരുത്തരായ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ ആർ എഫ് സി കൊച്ചി സമനിലയിൽ പിടിച്ചു. നാലു ഗോളുകൾ പിറന്ന മത്സരം 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സിനായി അനന്ദു മുരളി ആണ് ഗോളുമായി തിളങ്ങിയത്. ആർ എഫ് സി കൊച്ചിക്കു വേണ്ടി വിദേശ താരമായ ഇസ്മായിലും ഒപ്പം ബിബിൻ അജയനും ഒരോ ഗോൾ വീതം നേടി.

കേരള പ്രീമിയർ ലീഗിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് സൗഹൃദ മത്സരം നടന്നത്. അർ എഫ് സി കൊച്ചി ഇത്തവണ കേരള പ്രീമിയർ ലീഗിന്റെ ഭാഗമാകും. ആദ്യമായാണ് ആർ എഫ് സി കൊച്ചി കെ പി എലിന്റെ ഭാഗമാകുന്നത്. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സും ഇത്തവണ കെ പി എല്ലിനായി വലിയ രീതിയിൽ ഒരുക്കം നടത്തുന്നുണ്ട്.

Advertisement