പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വീണ്ടും ഒരു തകർപ്പൻ ജയം

Newsroom

Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് പ്രീസീസണിൽ ഒരു മികച്ച വിജയം കൂടെ. ഇന്ന് എറണാകുളം പനമ്പിള്ളി നഗറിൽ നടന്ന സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എം എ കോളേജിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കേരള നാഷണൽ ഗെയിംസ് ടീമിനെ 3-0ന് തോൽപ്പിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ്

ആദ്യ പകുതിയിൽ ലെസ്കോവിച് നേടിയ ഗോൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. ഈ ഗോളിന്റെ ബലത്തിൽ ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ലൂണയും ദിമിത്രോസും കളത്തിൽ എത്തി. അപോസ്തലോസിന്റെ അസിസ്റ്റിൽ നിന്ന് ദിമിത്രോസ് ഗോളും നേടി. സ്കോർ 2-0

ഇതിനു ശേഷം സൗരവിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് മൂന്ന് ആക്കി ഉയർത്തി. സൗരവിന്റെ പ്രീസീസണിലെ മൂന്നാം ഗോളാണ് ഇത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയായി.


Match Update Credit;